banner

കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്.

കര്‍ണാടകയിലെ വിവിധയിടങ്ങളില്‍ എസ്ഡിപിഐ-പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. ഹുബ്ബള്ളിയിലും മൈസൂരിലുമാണ് ദേശീയ അന്വേഷണ ഏജന്‍സി പരിശോധന നടത്തിയത്. എസ്ഡിപിഐ നേതാവ് ഇസ്മായില്‍ നളബന്ദിന്റെ ഹുബ്ബള്ളിയിലെ വീട്ടിലും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി സുലൈമാന്റെ മൈസൂരിലെ വീട്ടിലുമാണ് ഭീകരവിരുദ്ധ ദൗത്യസേനയെത്തിയത്. 

തീവ്രവാദ ഫണ്ടിംഗ് ആരോപിച്ച് പിഎഫ്ഐയെ കേന്ദ്രം അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു. എന്‍ഐഎയും ഇഡിയും രാജ്യത്തുടനീളം നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയായിരുന്നു സര്‍ക്കാര്‍ തീരുമാനം. പ്രാരംഭ ഘട്ട റെയ്ഡുകളില്‍ 106 പിഎഫ്‌ഐ അംഗങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു. രണ്ടാം ഘട്ടത്തില്‍ 247 പിഎഫ്‌ഐ അംഗങ്ങളെയും പിടികൂടി. രാജ്യവ്യാപകമായി നിരോധിച്ചിട്ടുണ്ടെങ്കിലും പിഎഫ്‌ഐയുടെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.


Post a Comment

0 Comments