banner

തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കില്ല; പോലീസിനെതിരെ മുഖ്യമന്ത്രി

സംസ്ഥാനത്തെ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം പൊലീസ് സേനക്ക് അപമാനമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട സംഭവങ്ങള്‍ സമൂഹം ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. വിമര്‍ശനങ്ങളില്‍ പൊലീസ് അസ്വസ്ഥത കാണിക്കേണ്ടതില്ലെന്നും തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

''ആരുടെയും കഞ്ഞികുടി മുട്ടിക്കുക എന്നുള്ളത് സര്‍ക്കാരിന്റെ നയമല്ല. പക്ഷേ തെറ്റിനെ അംഗീകരിച്ചു പോകാന്‍ കഴിയില്ല. തെറ്റ് പൊലീസ് സേനയുടെ ഭാഗത്താകുമ്പോള്‍ പൊലീസ് സേനക്ക് ചേരാത്ത രീതിയിലുള്ള തെറ്റ് പൊലീസുകാരന്റെയോ പൊലീസുകാരിയുടെയോ ഭാഗത്ത് നിന്നുണ്ടായാല്‍ അതിനോട് ഒരു തരത്തിലുളള വിട്ടുവീഴ്ചയും കാണിക്കാന്‍ പറ്റില്ല. തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തവര്‍ സേനക്കകത്ത് തുടരുക എന്നത്, അത് പൊലീസിന്റെ യശസ്സിനെയാണ് പ്രതികൂലമായി ബാധിക്കുക'' എന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

0 Comments