banner

പ്രൊബേഷന്‍ പക്ഷാചരണവും സെമിനാറും സംഘടിപ്പിച്ചു


കൊല്ലം : സാമൂഹികനീതി വകുപ്പ് പ്രൊബേഷന്‍ ഓഫീസുകള്‍ വഴി നടപ്പിലാക്കുന്ന ‘നേര്‍വഴി' പദ്ധതിയുടെ ഭാഗമായി ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണവും ഏകദിന സെമിനാറും സംഘടിപ്പിച്ചു. ജില്ലാ നിയമസേവന അതോറിറ്റിയുടെയും ജില്ലാ റൂറല്‍ പോലീസ് വിഭാഗത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജൂബിലി മന്ദിര ഹാളില്‍ സബ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റിയുടെ സെക്രട്ടറിയുമായ അഞ്ചു മീര ബിര്‍ള നിര്‍വഹിച്ചു.

അഡീഷണല്‍ എസ്. പി. ജെ.സന്തോഷ് കുമാര്‍ അധ്യക്ഷനായി. കെ.പി.ഓ.എ ജില്ലാ സെക്രട്ടറി ആര്‍.എല്‍. സാജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സിജുബെന്‍, പ്രൊബേഷന്‍ അസിസ്റ്റന്റ് നിജിന്‍ ഭരത്, പി. എന്‍. അര്‍ച്ചിത, സി.എന്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments