പി. ബിജു അനുസ്മരണ യോഗം നവംബർ 4ന് വൈകുന്നേരം 5 മണിക്ക് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ബിജുവിന്റെ വീട്ടിൽ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം തിരുവനന്തപുരം (പി എം ജി) സ്റ്റുഡൻസ് സെൻ്ററിൽ അനുസ്മരണ യോഗം നടക്കും.
ബഹു. വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി അദ്ധ്യക്ഷത വഹിക്കും. എം. സ്വരാജ് അനുസ്മരണ പ്രഭാഷണം നടത്തും. സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ മുൻ വൈസ് ചെയർമാൻ പി. ബിജു വിട്ടുപിരിഞ്ഞിട്ട് 2022 നവംബർ 4-ാം തീയതി രണ്ട് വർഷം തികയുകയാണ്.
ഈ അവസരത്തിൽ യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ പി.ബിജു അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്.
0 Comments