banner

പെരിനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണോദ്ഘാടനം ഡിസംബര്‍ ഒന്നിന്

കൊല്ലം :  പുനര്‍നിര്‍മിക്കുന്ന പെരിനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ നിര്‍മാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും ഡിസംബര്‍ ഒന്നിന് റവന്യൂ മന്ത്രി കെ. രാജന്‍ പെരിനാട് വില്ലേജ് ഓഫീസ് അങ്കണത്തില്‍ നിര്‍വഹിക്കും. പി.സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനാകും. 

എന്‍. കെ പ്രേമചന്ദ്രന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, ജില്ലാ കളക്ടര്‍ അഫ്‌സാന പര്‍വീണ്‍, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം ആര്‍. ബീനാറാണി, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍, വൈസ് പ്രസിഡന്റ് എസ്.അനില്‍കുമാര്‍, കൊല്ലം തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Post a Comment

0 Comments