banner

ഭരണഘടനാ ദിനം: പേരൂർ മീനാക്ഷി വിലാസം എൽ.പി സ്കൂൾ സമുചിതമായി ആഘോഷിച്ചു

കൊല്ലം : പേരൂർ മീനാക്ഷി വിലാസം എൽ.പി സ്കൂളിൽ നവംബർ 26 ഭരണഘടനാ ദിനത്തിന്റെ ഭാഗമായി, മുഖത്തല ബ്ലോക്ക്‌ മെമ്പറും, അഡ്വക്കേറ്റുമായ ഫാറൂഖ് നിസ്സാര്‍ ഭരണഘടനാ ആമുഖം കുട്ടികൾക്ക് ചൊല്ലികൊടുത്തു. 

പി ടി എ പ്രസിഡന്റ്‌  എൻ. സുഭാഷ് അധ്യക്ഷനായ ചടങ്ങിൽ, സീനിയർ അസിസ്റ്റന്റ് ബിന്ദു സ്വാഗതം പറയുകയും കൊറ്റംകര ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും, സ്കൂൾ എസ് എം സി ചെയർമാനുമായ  റ്റി. അർജുനൻ പിള്ള, എസ് ആർ ജി കൺവീനർ സ്മിത, സ്റ്റാഫ് സെക്രട്ടറി വിജി പാപ്പച്ചന്‍ , പി ടി എ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments