banner

പേരൂർ എം.വി.ജി എൽ.പി.സ്കൂളിൽ കാർഷിക ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.

പേരൂർ എം.വി. ജി. എൽ.പി.സ്കൂളിൽ കാർഷിക ക്ലബ്ബിൻ്റെ ഉദ്ഘാടനം കൊറ്റംകര പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷേർളി കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തും, പച്ചക്കറി തൈകൾ നട്ടും നിർവ്വഹിച്ചു. 

പി. ടി.എ പ്രസിഡൻ്റ് സുഭാഷ്. എൻ അധ്യക്ഷനായ ചടങ്ങിൽ പ്രഥമാധ്യാപിക രാജി.പി സ്വാഗതം പറയുകയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ബാബുക്കുട്ടൻ ശാസ്ത്രീയമായ കൃഷിരീതിയെ കുറിച്ച് ബോധവൽകരണ ക്ലാസ്സ് നയിക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനും സ്കൂൾ എസ്സ്.എം. സി ചെയർമാനുമായ റ്റി. അർജ്ജുനൻ പിള്ള ആശംസ അർപ്പിക്കുകയും, കാർഷിക ക്ലബ് കൺവീനർ രശ്മി നന്ദി പറയുകയും ചെയ്തു.

إرسال تعليق

0 تعليقات