banner

കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം നാലുപേര്‍ പോലീസ് പിടിയില്‍

കൊല്ലം : വഴിയാത്രക്കാരെ ആക്രമിച്ച്‌ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടുന്ന സംഘമാണ് പിടിയിലായത്. 

സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതികളുടെ അക്രമത്തിന് ഇരയായത്. കടപ്പാക്കട സ്വദേശി ഹരീഷ്, ആശ്രാമം സ്വദേശികളായ പ്രസീദ്, ജിഷ്ണു എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരും ഇരുപത് വയസില്‍ താഴെയുള്ളവരാണ്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും പിടിയിലായിട്ടുണ്ട്.

കരുനാഗപ്പളളിയില്‍ ഹോട്ടല്‍ ജോലി ചെയ്യുന്ന കടപ്പാക്കട സ്വദേശിയെ ആശ്രാമത്തു വച്ച്‌ സ്കൂട്ടറില്‍ എത്തിയ യുവാക്കള്‍ ബിയര്‍ കുപ്പികൊണ്ട് അക്രമിച്ച്‌ പണം കവര്‍ന്ന കേസിലാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മര്‍ദനമേറ്റയാളും പ്രദേശത്തുണ്ടായിരുന്നവരും ചേര്‍ന്ന് സംഘത്തിലെ ഒരാളെ പിടികൂടി. 

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റുളളവരും വലയിലായത്. നഗരത്തിലൂടെ ഒറ്റയ്ക്ക് പോകുന്നവരുടെ പണവും സ്വര്‍ണാഭരണങ്ങളും കവരുന്നതാണ് പ്രതികളുടെ രീതി. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ അക്രമണത്തിന് ഇരയായതായി പൊലീസ് പറയുന്നു.

Post a Comment

0 Comments