banner

പ്രാക്കുളം ഫ്രണ്ട്സ് ക്ലബിൻ്റെ 'കഥാപ്രസംഗ മഹോത്സവം' ഇന്ന് ആരംഭിക്കും

അഞ്ചാലുംമൂട് : പ്രാക്കുളം ഫ്രണ്ട്സ് ക്ലബിൻ്റെ 'കഥാപ്രസംഗ മഹോത്സവം' ഇന്ന് ആരംഭിക്കും. കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ ഇന്ന് വൈകിട്ട് 5. 30ന് ഉദ്ഘാടനം ചെയ്യും.

കേരള സംഗീത നാടക അക്കാദമി നിർവാഹക സമിതി അംഗം ഫ്രാൻസിസ് ടി. മാവേലിക്കര വേദിക്ക് അധ്യക്ഷത വഹിക്കും. നവംബർ 10 ആയ ഇന്ന് മുതൽ 12 വരെ പ്രാക്കുളത്താണ് പരിപാടി അരങ്ങേറുക. 

Post a Comment

0 Comments