banner

കൊല്ലത്ത് സ്‌കൂൾ ഹോസ്റ്റലിൽ നിന്ന് നിരോധിത ലഹരിവസ്തുക്കൾ പിടികൂടി

കൊല്ലം അഞ്ചലിലെ സ്വകാര്യ സ്കൂളിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം പിടികൂടിയതായി റിപ്പോർട്ട്. ക്ലാസ്സിൽ എത്തിയ കുട്ടികൾ ലഹരി ഉപയോഗിച്ചതായുള്ള സംശയത്തെ തുടർന്ന് അധ്യാപകർ നടത്തിയ പരിശോധനയിലാണ് നിരോധിച്ച ലഹരി ഉത്പന്നങ്ങൾ പിടികൂടിയതായി റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 

കഴിഞ്ഞമാസം ഇതേ സ്കൂളിലെ കുട്ടികൾ ക്ലാസിൽ മദ്യപിച്ച് എത്തിയത് യഥാസമയം അധികൃതരെ അറിയിക്കാതിരുന്നത് വിവാദമായിരുന്നു. കുട്ടികളിൽ നിന്നും ലഹരിപദാർത്ഥങ്ങൾ കണ്ടെടുത്താൽ സ്കൂൾ അധികൃതർ പോലീസിനെയോ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്തത് മൂലം കുട്ടികൾക്ക് ഇത് നൽകുന്ന ആൾക്കാരെ കണ്ടെത്താനോ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികാരികൾക്ക് കഴിയുന്നില്ല. 

ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ ചേരിതിരിഞ്ഞ് പൊതുസ്ഥലങ്ങളിൽ തമ്മിൽ തല്ലുന്നത് നാട്ടുകാർക്ക് തലവേദനയായിട്ടുണ്ട്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ പ്രവർത്തനങ്ങളും, പരസ്യപ്രചരണ പരിപാടിളും നടപ്പിലാക്കുമ്പോൾ ഈ സ്കൂൾ മാനേജ്മെൻ്റ് ഇതിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് രക്ഷകർത്താക്കൾക്ക് വ്യാപകമായ പരാതിയുണ്ട്.

Post a Comment

0 Comments