43ാം മിനിറ്റിൽ ലഭിച്ച കോൺണർ കിക്ക് മുതലാക്കി സാക്കെയാണ് രണ്ടാം ഗോൾ നേടിയത്. അധികം വൈകാതെ തന്നെ മൂന്നാം ഗോളും പിറന്നു. ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ ഹാരി കെയിൻ നൽകിയ മനോഹര പാസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു റഹീം സ്റ്റെർളിങ്. മത്സരത്തിന്റെ ആരംഭത്തിൽ ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ സമർത്ഥമായി തടഞ്ഞ ഇറാൻ പ്രതിരോധത്തെ തകർക്കുന്നതായിരുന്നു ഈ മൂന്ന് ഗോളുകളും.
62 ആം മിനിറ്റിൽ വീണ്ടും സാക്കെ ഗോൾ വല കുലുക്കുന്നു. 71 ആം മിനിറ്റിൽ ഇംഗ്ലണ്ടിനായി റാഷ്ഫോർഡ് വീണ്ടും ഗോൾ നേടുന്നു.
ഇറാനായി അക്കൗണ്ട് തുറന്ന് തരേമി..
സാക്കെയുടെ ഗോളിന് പിന്നാലെയാണ് ഇറാനായി തരേമി ഗോൾ അടിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസത്തെ ഒന്നുകൂടി വർധിപ്പിക്കുന്നതായിരുന്നു ആദ്യ ഗോൾ. ആ ഗോളിന്റെ ആത്മവിശ്വാസത്തിൽ പിന്നീട് കളിച്ച ഇംഗ്ലണ്ട് തുടരെ രണ്ട് ഗോളുകൽ നേടുകയായിരുന്നു. 79 ശതമാനം ബോൾ പൊസിഷനും ആദ്യ പകുതിയിൽ സ്വന്തമാക്കി ഇംഗ്ലണ്ട് സർവാധിപത്യം തുടരുകയാണ്. ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്.
0 Comments