banner

ഖത്തർ ലോകകപ്പ്: സെന​ഗൽ – ഹോളണ്ട് പോരാട്ടത്തിൻ്റെ ആദ്യ പകുതി ​ഗോൾ രഹിത സമനില

2022 ഖത്തർ ലോക കപ്പിലെ രണ്ടാംദിനത്തിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതി ​ഗോൾരഹിത സമനില. ഹോളണ്ടും സെന​ഗലും ​ഗോളിനായുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും വിജയത്തിലെത്തിയില്ല. യഥാക്രമം ആറും അഞ്ചും ഷോട്ടുകളാണ് സെന​ഗലും ഹോളണ്ടും ഉതിർത്തത്. തുല്യശക്തികളുടെ പോരാട്ടം തന്നെയായിരുന്നു ആദ്യ പകുതിയിൽ കണ്ടത്. ( Qatar World Cup; Senegal vs Netherlands ).

54 ശതമാനം ബോൾ പൊസിഷൻ ഹോളണ്ട് സ്വന്തമാക്കിയെങ്കിലും ടാർ​ഗെറ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാൻ അവർക്ക് കഴിഞ്ഞില്ല. സെന​ഗൽ ഓൺ ടാർ​ഗെറ്റിലിക്ക് ഒരു ഷോട്ട് ഉതിർത്തു. ലോകകപ്പിന്റെ രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങിയ ഇറാന് വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

രണ്ടിനെതിരെ ആറ് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അക്രമിച്ച് കളിച്ച ഇംഗ്ലണ്ട് 31-ാം മിനിറ്റിലാണ് ആദ്യ ​ഗോൾ നേടിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ ഗോള്‍ കണ്ടെത്തിയ ഇംഗ്ലണ്ടിനെതിരെ ഇറാന് പിടിച്ചുനില്‍ക്കാനായില്ല. മത്സരത്തില്‍ ഇറാൻ നേടിയ രണ്ട് ഗോളുകള്‍ ടീമിന് എക്കാലവും ഓര്‍ത്തിരിക്കാവുന്നതാണ്.

ഇംഗ്ലണ്ടിനായി ബുകായോ സാക്ക ഇരട്ടഗോളുകളും ജൂഡ് ബെല്ലിങ്ഹാം, റഹീം സ്‌റ്റെര്‍ലിങ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ജീക്ക് ഗ്രീലിഷ് എന്നിവര്‍ ഓരോ ഗോളുകള്‍ വീതവും നേടി. കളിയുടെ ആദ്യ പകുതിയില്‍ ഇറാന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ കാര്യമായി ഏശിയില്ല. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ പിറന്നത്. മത്സരത്തിന്റെ 65ാം മിനിറ്റില്‍ ഇറാന്‍ മുന്നേറ്റ നിരയിലെ മിന്നുംതാരം മെഹ്ദി തെരേമിയാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് ഇറാന്‍ രണ്ടാമത്തെ ഗോള്‍ സ്വന്തമാക്കിയത്.

Post a Comment

0 Comments