banner

ഓട്ടമത്സരങ്ങൾക്കിടെ ട്രാക്കിന് അരികിലൂടെ ആവേശത്തോടെ ഓടി; ഭിന്നശേഷിക്കാരൻ അൻഷഫിന് സമ്മാനം, അഭിമാന വീഡിയോ പങ്കുവെച്ച് മന്ത്രി ശിവൻകുട്ടി

മലപ്പുറം : പന്തല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ അൻഷഫിന്റെ സന്തോഷത്തിൽ പങ്കുചേർന്ന്, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അഭിമാനമാകുന്ന വീഡിയോ പങ്കുവെച്ചാണ് മന്ത്രി കുറിപ്പ് പങ്കുവെച്ചത്. ഭിന്നശേഷിക്കാരനായ അൻഷഫ് കഴിഞ്ഞ ദിവസം സ്‌കൂൾ കായികമേളയിൽ ഓട്ടമത്സരങ്ങൾ നടക്കുമ്പോൾ ട്രാക്കിന് അരികിലൂടെ ആവേശത്തോടെ ഓടി.

ഇതു ശ്രദ്ധിച്ച അധ്യാപകർ അൻഷിഫിന് ട്രാക്കിലൂടെ ഓടാൻ അവസരം നൽകുകയും വിക്ടറി സ്റ്റാൻഡിൽ നിർത്തി സമ്മാനം നൽകുകയുമായിരുന്നു. ഈ വീഡിയോ ആണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. മലപ്പുറം ജില്ലയിലെ പന്തല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന വിദ്യാർഥിയായ അൻഷഫിനെ പരിചയപ്പെടുക.

കഴിഞ്ഞ ദിവസം സ്‌കൂൾ കായികമേളയിൽ ഓട്ടമത്സരങ്ങൾ നടക്കുമ്പോൾ ട്രാക്കിന് അരികിലൂടെ ഓടുന്ന അൻഷിഫിനെ ശ്രദ്ധിച്ച അധ്യാപകർ ട്രാക്കിലൂടെ ഓടാൻ അവസരം നൽകുകയായിരുന്നു. വിക്ടറി സ്റ്റാൻഡിൽ അൻഷിഫിന് സമ്മാനദാനവും നടത്തി. ആ മുഖത്ത് വിരിഞ്ഞ സന്തോഷം ഈ വിഡിയോയിൽ വ്യക്തമാണ്. കുഞ്ഞുങ്ങളെ മുന്നേറുക. എല്ലാവർക്കും ഉള്ളതാണ് ഈ ലോകം. അൻഷിഫിന് അഭിനന്ദനങ്ങളെന്ന് മന്ത്രി കുറിച്ചു.

Post a Comment

0 Comments