Latest Posts

കൊല്ലത്ത് വീട്ടിൽ തനിച്ചായിരുന്ന പത്താം ക്ലാസുകാരിയോട് ലൈംഗികാതിക്രമം നടത്തി; യുവാവ് പോലീസ് പിടിയിൽ

കൊല്ലം : കിളികൊല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തിയ യുവാവ് പോലീസിന്റെ പിടിയിൽ. മങ്ങാട് പ്രിയദർശിനി നഗറിൽ കടവനപടിഞ്ഞാറ്റതിൽ വീട്ടിൽ നിതിൻ ദാസ് (38) നെയാണ് കിളിക്കൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ പെൺകുട്ടി തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വീട്ടിൽ അതിക്രമിച്ച് കയറുകയും പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും ആയിരുന്നു. പെൺകുട്ടി പ്രതിരോധിക്കുകയും ബഹളംവെച്ചതിനേയും തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയുമാണ് ഉണ്ടായത്.

കഴിഞ്ഞ ദിവസം ബന്ധുക്കൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. കിളികൊല്ലൂർ പോലീസ് ഇൻസ്പക്ടർ ജോസിന്റെ നേതൃത്വത്തിൽ എസ്ഐ സ്വാതി, എ.എസ്.ഐ സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

0 Comments

Headline