banner

കരാറടിസ്ഥാനത്തില്‍ നിയമനം, അപേക്ഷ ക്ഷണിച്ചു

കൊല്ലം : ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. രണ്ട് ഒഴിവുകളാണുള്ളത്. അപേക്ഷകര്‍ അതാത് ജില്ലയില്‍ താമസിക്കുന്നവരും കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ /ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം എന്നിവര്‍ക്ക് മുന്‍ഗണന.

നിലവില്‍ മറ്റു ജില്ലകളില്‍ സി.ഡി.എസ് അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നവര്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിന്നും ശുപാര്‍ശകത്ത് സമര്‍പ്പിക്കണം. ബി.കോം ബിരുദവും ടാലിയുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍) ഉണ്ടായിരിക്കണം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസിലും www.kudumbashree.org വെബ്‌സൈറ്റിലും ലഭിക്കും.

പ്രായപരിധി 20നും 35നും മധ്യേ. അപേക്ഷയും ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡി.ഡിയും വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ്‌ജെന്‍ഡര്‍ എസ്. സി/എസ്. ടി രേഖകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഡിസംബര്‍ 12 വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, സിവില്‍ സ്റ്റേഷന്‍- 691013 വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ - 0474 2794692, 9447028954.

Post a Comment

0 Comments