banner

പ്രൊഫൈലില്‍ ഇനി മതവും രാഷ്ട്രീയവും കാണാനാകില്ല; ഫേസ്ബുക്കിൽ പുതിയ മാറ്റം

പ്രൊഫൈല്‍ സെറ്റിങ്ങില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി ഫേസ്ബുക്ക്. ഇനി ഉപയോക്താവിന്റെ പ്രൊഫൈലില്‍ മതം, രാഷ്ട്രീയം, വിലാസം, താത്പര്യങ്ങള്‍ എന്നിവ ഉണ്ടാകില്ല. ഡിസംബര്‍ 1 മുതലാണ് ഈ മാറ്റം നടപ്പില്‍വരിക.(no religious and political view in facebook account from december 1)

ഫേസ്ബുക്ക് നാവിഗേറ്റ് ചെയ്യാനും ഉപയോഗം എളുപ്പമുള്ളതാക്കി മാറ്റാനുമാണ് പുതിയ തീരുമാനം. നിലവില്‍ മതം, രാഷ്ട്രീയം തുടങ്ങിയ കാഴ്ചപ്പാടുകള്‍ പ്രൊറൈലുകൡ നല്‍കിയിട്ടുണ്ടെങ്കില്‍ മാറ്റാനുള്ള നോട്ടിഫിക്കേഷനും ഉപയോക്താവിന് ലഭിക്കും.

പ്രൊഫൈലില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങള്‍ക്കും മാറ്റം ബാധകമല്ല. നിങ്ങളുടെ കോണ്‍ടാക്ട് വിവരങ്ങള്‍, റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്നിവ പഴയതുപോലെ നിലനില്‍ക്കും. ഇവ ആര്‍ക്കൊക്കെ കാണാം എന്നതു സംബന്ധിച്ച് നിയന്ത്രണങ്ങളും നിലനില്‍ക്കും.

അതേസമയം ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യ മേധാവിയും മലയാളിയുമായ അജിത് മോഹന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. മെറ്റയുടെ ഇന്ത്യ വൈസ് പ്രസിഡന്റ് ആയും സന്ധ്യ ദേവനാഥന്‍ പ്രവര്‍ത്തിക്കും.

Post a Comment

0 Comments