banner

സെർബീയയുടെ ഇടനെഞ്ചിലേക്ക് തൊടുത്ത് റിച്ചാർലിസൺ; ബ്രസീലിന് ഇരട്ട ഗോളുകളുടെ വിജയ കുതിപ്പ്

ഖത്തർ ലോകകപ്പിൻ്റെ അഞ്ചാം ദിനമായ (ഇന്ത്യൻ ) ഇന്ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ സെർബിയ പോരാട്ടത്തിൽ 90 മിനിറ്റുകൾ പിന്നിടുമ്പോൾ ബ്രസീലിന് വിജയ കുതിപ്പ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സെർബീയയ്ക്കെതിരെ ബ്രസീലിന് മുൻതൂക്കം. 64- ആം മിനിറ്റിലും പിന്നാലെ 73 മിനിറ്റിലും റിച്ചാർലിസൺ നേടിയ ഇരട്ട ഗോളുകളാണ് ബ്രസീലിന് വിജയ കുതിപ്പ് സമ്മാനിച്ചത്. വാശിയേറിയ 64- ആം മിനിറ്റിലും ഗോൾ വഴങ്ങാതെ നിന്ന സെർബീയയ്ക്കെതിരെ നീണ്ട പോരാട്ടമാണ് ബ്രസീൽ നടത്തിയത്. കളിക്കളത്തിൽ ഏഴ് മിനിറ്റ് അധിക സമയം അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments