banner

സ്കൂൾ വിദ്യാർഥികൾക്കടക്കം കഞ്ചാവ് വിൽപ്പന; കൊല്ലം സ്വദേശി അറസ്റ്റിൽ

(തിരുവനന്തപുരം) കിളിമാനൂർ : സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ വിതരണം ചെയ്തു വന്ന പ്രതി അറസ്റ്റിൽ. കൊല്ലം ജില്ലയിലെ അമ്പലംകുന്ന് നെട്ടയം പ്ലാങ്കുഴി പുത്തൻവീട്ടിൽ രഘു (54) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത് കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാന സർക്കാർ രൂപീകരിച്ച യോദ്ധാവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി പോലീസിൻ്റെ വലയിലായത്.

നിരവധി വിദ്യാർഥികൾക്ക് കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ എത്തിച്ചുകൊടുത്ത രഘുവിനെ കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്തുനിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത് ചെറിയ പൊതികളായിട്ടാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. പ്രതിക്ക് ലഹരിവസ്തുക്കൾ കിട്ടുന്ന ഉറവിടം കണ്ടെത്തുന്നതിനു വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും ആരംഭിച്ചതായി കിളിമാനൂർ ഐഎസ്എച്ച് ഒ അറിയിച്ചു.

ഐ.എസ്.എച്ച്.ഒ എസ് സനു ജിൻ്റെ നേതൃത്വത്തിൽ
എസ് ഐ വിജിത്ത് കെ നായർ രാജേന്ദ്രൻ എസ് സിപിഒ അജി സി പി ഒ ശ്രീരാജ് സുഭാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റുചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു .

Post a Comment

0 Comments