banner

കൊല്ലം ബൈപ്പാസില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ഗുരുതര പരിക്ക്

കൊല്ലം : കൊല്ലം ബൈപ്പാസില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ഗുരുതര പരിക്കേല്‍ക്കുകയും കാര്‍ സമീപത്തെ വീടിന്റെ മതിലിടിച്ചുതകര്‍ക്കുകയും ചെയ്തു. ചൊവാഴ്ച വൈകിട്ട് 5.30ന് മങ്ങാട് കൊപ്പാറ ജങ്ഷന് സമീപമായിരുന്നു അപകടം. അഞ്ചാലുംമൂട് സ്വദേശിനിയായ രോഹിണിയ്ക്കാണ് പരിക്കേറ്റത്. കടവൂര്‍ ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന രോഹിണിയും അയത്തിലേക്ക് വരികയായിരുന്ന അമ്പലം കുന്ന് സ്വദേശിയും ഭാര്യയും സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രോഹിണി റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. 

സ്‌കൂട്ടറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു്. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ നിയന്ത്രണം തെറ്റി സമീപത്തെ വീടിന്റെ മതിലിടിച്ച് തകര്‍ത്ത ശേഷമാണ് കാര്‍ നിന്നത്. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നെങ്കിലും കാര്‍യാത്രക്കാര്‍ക്ക് പരിക്കേറ്റില്ല്്് പരിക്കേറ്റ് രോഹിണിയെ ആദ്യം പാലത്തറയിലെ സ്വകാര്യ ആശുപരതിയില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ശ്രൂശൂഷകള്‍ക്ക് ശേഷം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കിളികൊല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Post a Comment

0 Comments