Latest Posts

എട്ടുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; 64കാരന്‍ പോലീസ് പിടിയിൽ

അടൂര്‍ : എട്ടുവയസ്സുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ കേസില്‍ അടൂര്‍ ഏറത്ത് തൂവയൂര്‍ മണക്കാല വട്ടമലപ്പടി രാജേഷ് ഭവനത്തില്‍ രാമചന്ദ്രനെ (64) അടൂര്‍ പൊലീസ് പിടികൂടി.

വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടാക്കിയതിന് ഈവര്‍ഷം അടൂര്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് രാമചന്ദ്രന്‍. ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, സി.പി.ഒമാരായ റോബി, ശ്രീജിത്, അരുണ്‍ ലാല്‍, അനൂപ എന്നിവരാണ് കേസ് അന്വേഷിച്ചത്.

0 Comments

Headline