banner

കൊല്ലത്ത് പോക്സോ കേസിൽ അറസ്റ്റിലായ അദ്ധ്യാപകനെതിരെ എസ്.എഫ്.ഐ പ്രതിഷേധം

കൊല്ലം : വിദ്യാർഥികളോട് അപമര്യാദയായി പെരുമാറിയ കേസിൽ അധ്യാപകൻ പോക്സോ ആക്ട് പ്രകാരം അറസ്റ്റിലായ സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കുണ്ടറ ഏരിയ കമ്മിറ്റി കിഴക്കേ കല്ലട സി വി കെ എം ഹയർ സെക്കന്ററി സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

അറസ്റ്റിലായ അധ്യാപകനെ സംരക്ഷിക്കാൻ സ്കൂളിലെ മറ്റ് അധ്യാപകർ ശ്രമിക്കുന്നതായി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി വൈ എഫ് ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി അരുൺ കുമാർ പറഞ്ഞു.

കിഴക്കേ കല്ലട സി വി കെ എം സ്‌കൂളിലെ കംപ്യൂട്ടർ സയൻസ് അധ്യാപകൻ പുത്തൂർ സ്വദേശി ജോസഫ് കുട്ടിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
എസ് എഫ് ഐ കുണ്ടറ ഏരിയ പ്രസിഡന്റ് ജിജോ പ്രതിഷേധ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി അദ്വൈത് പ്രകാശ്, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അശ്വിൻ ദേവ് സി പി ഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി ശാന്തൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

إرسال تعليق

0 تعليقات