പൊലീസ് കസ്റ്റഡിയിൽ തുടരവേ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. കസ്റ്റഡിയിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാനായി പ്രതി മനഃപൂർവ്വം ആശുപത്രിയിയിൽ തുടരുന്നു എന്ന പൊലീസ് ആരോപണത്തിനിടയിലാണ് ഗ്രീഷ്മയ്ക്ക് ഡിസ്ചാർജ് നൽകിയത്.
ശുചിമുറിയിക്കുള്ളിൽ വെച്ച് ലൈസോൾ അണുനാശിനി കുടിച്ച് ആത്മഹത്യയ്കക്ക് ശ്രമിച്ച ഗ്രീഷ്മയുടെ തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുള്ളതായി പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിരുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പൊലീസുകാർ സസ്പെൻഷൻ നേരിട്ടിരുന്നു.
0 Comments