banner

ഷാരോൺ രാജ് കൊലക്കേസ്: ഗ്രീഷ്മയുടെ അമ്മയുടെയും അമ്മാവന്റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തിരുവനന്തപുരം പാറശാലയിൽ ഷാരോൺ രാജ് എന്ന യുവാവിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. രണ്ടും മൂന്നും പ്രതികളായ സിന്ധു, വിജയകുമാരൻ നായർ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയത്

അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയില്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് നടപടി. തെളിവ് നശിപ്പിച്ചെന്ന കുറ്റം മാത്രമാണ് തങ്ങൾക്കെതിരെയുള്ളതെന്നും ജാമ്യം കിട്ടാതിരിക്കാനാണ് കൊലക്കുറ്റം ചുമത്തിയതെന്നുമാണ് ഇവർ വാദിച്ചത്. നേരത്തെ നെയ്യാറ്റിൻകര കോടതിയും ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. 

ഗ്രീഷ്മയുമായുള്ള ഷാരോണിന്റെ പ്രണയത്തെ കുറിച്ച് അറിവില്ലായിരുന്നുവെന്നും ഇരുവരും പറയുന്നു. ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷമാണ് മകളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞത്. തങ്ങളെ കേസിൽ പ്രതിയാക്കിയത് ഗ്രീഷ്മയെ സമ്മർദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാൻ വേണ്ടിയാണെന്നും പ്രതികൾ ഹർജിയിൽ ആരോപിച്ചിരുന്നു.
 

Post a Comment

0 Comments