ആവേശത്തിരയുയര്‍ത്തി വെന്‍മേനാട് എം.എ.എസ്.എം ഹയര്‍ സെക്കന്‍ഡറിയില്‍ ക്ലാസ് മുറികളിലിരുന്ന് വിദ്യാര്‍ഥികള്‍ ലോകകപ്പ് ഫുട്ബാള്‍ മത്സരം കണ്ടു.ചൊവ്വാഴ്ച നടന്ന അര്‍ജന്റീന-സൗദി അറേബ്യ മത്സരമാണ് സ്വന്തം ക്ലാസുകളിലിരുന്ന് കണ്ടത്. വൈകീട്ട് 3.30 നടന്ന അര്‍ജന്റീനയുടെ കളി കാണാന്‍ അവധി വേണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടപ്പോഴാണ് കളി കാണാന്‍ മാനേജ്മെന്റും അധ്യാപകരും ക്ലാസ് മുറികളില്‍ ടെലിവിഷന്‍ വെച്ച് മത്സരം കാണാന്‍ 39 ക്ലാസ് റൂമുകളിലും സംവിധാനമൊരുക്കിയത്.
സ്കൂളിലെ മുഴുവന്‍ ക്ലാസ് റൂമുകളും ഹൈടെക് ആയതുകൊണ്ടാണ് കുട്ടികള്‍ക്ക് മത്സരം കാണാനായത്. പലരും ഇഷ്ടടീമിന്റെ ജഴ്സിയും പതാകയുമായാണ് മത്സരം കണ്ടത്. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിംല, ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വി.എം. കരീം, വി.എച്ച്.എസ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ റസാഖ്, പ്രധാനാധ്യാപകന്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments