ശനിയാഴ്ച രാത്രി മീൻ പിടിക്കാനായി 400 ട്രോളറുകളാണ് കടലിലേക്ക് പോയത്. വടക്ക് തലൈമാന്നാറിന് സമീപം സമുദ്രാതിർത്തി ലംഘിച്ചവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ശ്രീലങ്കൻ നാവികസേന അറിയിച്ചു.
അതേസമയം സംഭവം രാമേശ്വരത്തെ മത്സ്യ തൊഴിലാളി കുടുംബങ്ങളിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പത്ത് ദിവസം മുൻപും ഏഴ് തമിഴ് മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന പിടികൂടിയിരുന്നു.
0 Comments