കൊല്ലം ജില്ലയിലെ തന്നെ തിരക്കേറിയ പ്രദേശങ്ങളിൽ ഒന്നായ അഞ്ചാലുംമൂട്ടിൽ സർക്കാർ ഹയർ സെക്കൻ്ററി സ്കൂളിലെ എസ്.പി.സി, എൻ.എസ്.എസ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് തുടങ്ങി വിവിധ സംഘടനകളിലെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂൾ ജനകീയ, വികസന സമിതി അംഗങ്ങളും അണിനിരന്ന് അഞ്ചാലുംമൂട് ജംങ്ഷനിൽ സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ ഓഡിറ്റോറിയത്തിന് ചുറ്റും ലഹരിയ്ക്കെതിരെ വലയം തീർത്തപ്പോൾ പ്രദേശവാസികൾക്ക് ഇതൊരു കൗതുക കാഴ്ചയായി. ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി സ്കിറ്റുകളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.
അഞ്ചാലുംമൂടിനെ വളഞ്ഞ് വിദ്യാർത്ഥികൾ; ലഹരിക്കെതിരെ നാടൊന്നിക്കുന്നു! ചിത്രങ്ങൾ കാണാം
അഞ്ചാലുംമൂട് : ലഹരി വിമുക്ത കേരളം പ്രചാരണ പരിപാടികളുടെ ഭാഗമായി അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖലയിൽ കണ്ണികളായി. അഞ്ചാലുംമൂട് കോർപ്പറേഷൻ ഓഡിറ്റോറിയത്തിന് ചുറ്റുമാണ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ശൃംഖല തീർത്തത്.
0 تعليقات