സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് ബസ് അലങ്കരിച്ചതെന്ന് ഡ്രൈവർ വ്യക്തമാക്കി. അബദ്ധം സംഭവിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും കെ എസ് ആർ ടി സി ഡ്രൈവർ റഷീദ് പറഞ്ഞു. ബസ് പരിശോധിച്ച ഉദ്യോഗസ്ഥർ ഡ്രൈവറോട് ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.
ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു.അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. കോതമംഗലം നെല്ലിക്കുഴിയിൽ നിന്ന് ഇടുക്കി അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെ എസ് ആർ സി ബസിനെ സിനിമയിലേതുപോലെ അണിയിച്ചൊരുക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിൻറെ നടപടി. കല്യാണച്ചെറുക്കനൊപ്പം ബസിനെയും ഒരുക്കിയിറക്കിയതോടെയാണ് സകലരും ഞെട്ടിയത്. സിനിമയിലേതുപോലെ കെഎസ്ആർടിസി ബസിന് ചുറ്റും മരച്ചില്ലകൾ പുറത്തേക്ക് തള്ളി നൽക്കും വിധം ബസിൽ കെട്ടിവച്ചിരുന്നു. ബസിന് മുന്നിൽ സിനിമയിലേതിന് സമാനമായി ‘താമരാക്ഷൻ പിളള’ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നു.
0 Comments