banner

ശബരിമല തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്

പത്തനംതിട്ട : ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 40 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 തീര്‍ത്ഥാടകര്‍ ബസിനുള്ളില്‍ കുടുങ്ങിയിരിക്കുന്നു എന്നാണ് സംശയം.

രാവിലെ 8:40നാണ് അപകടം നടന്നത്. ആന്ധ്രാപ്രദേശില്‍ നിന്ന് പുറപ്പെട്ട ബസാണ് മറിഞ്ഞത്. AP 2725757 എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരുക്കേറ്റ 12 തീര്‍ത്ഥാടകരെ പെരുനാട്ടിലെ ആശുപത്രിയിലും നാലുപേരെ പത്തനംതിട്ട ആശുപത്രിയിലേക്കും മാറ്റി.

Post a Comment

0 Comments