ആശുപത്രിയിലേക്ക് കൊണ്ടുപോകും മധ്യേ മാത്തുക്കുട്ടിയും വൈകുന്നേരം മൂന്നുമണിയോടെ മകനും മരണമടയുകയായിരുന്നു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു വിൻസ്. ഇന്ന് രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.
കാർ റിവേഴ്സ് ഗിയറിലെടുക്കുമ്പോഴാണ് നിയന്ത്രണം വിട്ടു കിണറ്റിലേക്ക് കൂപ്പുകുത്തിയത്. ഓടിക്കൂടിയ നാട്ടുകാരും തളിപറമ്പിൽ നിന്നുമെത്തിയ ഫയർഫോഴ്സുമാണ് മാത്തുക്കുട്ടിയെയും ബിൻസിനെയും പുറത്തെടുത്തത്. തൊട്ടടുത്ത ആലക്കോട് സഹകരണ ആലക്കോട് സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മാത്തുക്കുട്ടി മരണമടയുകയായിരുന്നു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലത്തിന്റെ സഹോദരനാണ് മാത്തുക്കുട്ടി. ബിഷപ്പിന്റെ കാർ സഹോദരന് നൽകുകയായിരുന്നു. ഇതാണ് അപകടത്തിൽപ്പെട്ടത്.
0 Comments