മാലിന്യ നിര്‍മാര്‍ജനത്തേക്കുറിച്ചാണ് നാം എപ്പോഴും ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ മാലിന്യങ്ങള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്നത് ആരും ചിന്തിക്കുന്നില്ല. ശാസ്ത്രീയമായി സാംസ്‌കരിക്കാന്‍ കഴിയുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും പുനരുപയോഗിക്കാന്‍ കഴിയുന്നവ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പുനരുപയോഗിക്കുകയും വേണം. പൂര്‍ണമായ പ്ലാസ്റ്റിക് നിരോധനം സാധ്യമല്ലെന്നും പ്ലാസ്റ്റിക് നിയന്ത്രണം നടപ്പാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഉറവിട മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ആലപ്പുഴ നഗരസഭയെയും 100 ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നേടിയ ഗ്രാമപഞ്ചായത്തുകളെയും ചടങ്ങില്‍ ആദരിച്ചു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ ചടങ്ങില്‍ സംസാരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷയായി. ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യ രാജ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശന ബായി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ശ്രീകുമാര്‍, ശുചിത്വ മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.വി. ജയകുമാരി, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ്കുഞ്ഞ് ആശാന്‍, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജെ. പ്രശാന്ത് ബാബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതനിധികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments