നവംബർ 25 ൻ്റെ പകൽ ഇതാ കഴിഞ്ഞു. നിങ്ങളോടിത് പറയാൻ തുനിയുമ്പോൾ ഖത്തറിൻ്റെ കളിക്കളത്തിൽ ഖത്തർ സെനഗളിനെതിരെ തോൽവിയെ മുഖാമുഖം കാണുകയാണ്. അത്രമേൽ നിഷ്കളങ്കമായി നിങ്ങളോടത് ഞാൻ ചോദിക്കട്ടെ, നീലയും വെള്ളയും ജേഴ്സിയിൽ നമ്മെ വിസ്മയിപ്പിച്ച ആ മനുഷ്യനെ ഓർമ്മയുണ്ടോ?. സഹകളിക്കാർ എടുത്തുയർത്തിയ ലോകകപ്പിനെ മുത്തമിട്ട ആ ചെറുപ്പക്കാരനെ നിങ്ങൾക്ക് മറക്കാനാകുമോ?. അതേ, കാല്പന്തിനേയും കളിക്കളത്തിനെയും സ്നേഹിച്ച ഡീയേഗോ അർമാൻഡോ മറഡോണയെ ഓർക്കുമ്പോൾ ഇപ്പോഴും നിങ്ങൾക്ക് കണ്ണുകൾ നിറയാറുണ്ടോ?.
മെക്സിക്കോയോ 86 ലെ ലോകകപ്പോ ഒരു ഫുഡ്ബോൾ ആരാധകനെയും പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതില്ലലോ. കാലചക്രം ഒരോ തവണ ചുറ്റുമ്പോഴും ഓർക്കുവാനും ഏറെ സന്തോഷിക്കാനും കളിക്കളത്തിൽ എത്രയെത്ര ദിനങ്ങളാണ് അദ്ദേഹത്തിൻ്റേതായി നമുക്ക് ലഭിച്ചത്. ഒടുവിൽ വിട പറഞ്ഞകന്നപ്പോഴും ഗാലറിയിൽ, അല്ല കളിക്കളത്തിൽ പരതുന്നുണ്ട് ഡീയേഗോ നിന്നെ ഞങ്ങൾ.
0 Comments