banner

കടവരാന്തയിൽ ചോരയൊലിപ്പിച്ചു കിടന്ന യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ

കോഴിക്കോട് : കടവരാന്തയിൽ മൂന്നു മണിക്കൂറോളം ചോരയൊലിച്ചു കിടന്ന യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ.
 കോഴിക്കോട് അരയിടത്തുപാലം ജംക്ഷനിലെ കടവരാന്തയിൽ രാവിലെ ആറോടെയാണ് യുവാവിനെ അവശനിലയിൽ കണ്ടത്. 

മണിക്കൂറുകൾക്കു ശേഷം യുവാവിനെ അജ്ഞാതസംഘം ഓട്ടോയിൽ കൊണ്ടുപോയി കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ പെരിഞ്ഞനം കോവിലകം കെ.ടി രാജ്കുമാർ എന്ന വിലാസത്തിലുള്ള ആധാർ കാർഡ് മൃതദേഹത്തിൽ നിന്നു ലഭിച്ചിട്ടുണ്ട്. 

സംഭവത്തിൽ മരിച്ചയാളുടെ പരിചയക്കാരനെന്നു കരുതുന്ന തമിഴ്‌നാട് ഗൂഡല്ലൂർ സ്വദേശി ജയപ്രകാശിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
 കടവരാന്തയിൽ യുവാവ് മണിക്കൂറോളം കിടക്കുന്നതു വഴിയാത്രക്കാരും സമീപത്തെ ചില കടകളിലെ ജീവനക്കാരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കുകയോ പോലീസിൽ അറിയിക്കുകയോ ചെയ്തില്ലെന്നാണ് വിവരം. 

ആക്രമണത്തിൽ പങ്കാളിയായവരെയും ഓട്ടോറിക്ഷയും ഉടൻ കസ്റ്റഡിയിലെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരികയാണ് പോലീസ്.

إرسال تعليق

0 تعليقات