banner

കൊല്ലത്ത് അജ്ഞാത വ്യക്തിയുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : തെന്മല കഴുതുരുട്ടിയാറിൻ്റെ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ആര്യങ്കാവ് മുരുകന്‍പാഞ്ചാലില്‍ ആണ് സംഭവം.  

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ജീര്‍ണ്ണിച്ച അവസ്ഥയിലാണ് മൃതദേഹം. വിവരമറിഞ്ഞ് തെന്മല പോലിസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

إرسال تعليق

0 تعليقات