banner

രാജ്യത്തിന്റെ നിലനില്‍പ്പ് ഭരണഘടനയില്‍: ചിറ്റയം ഗോപകുമാര്‍

കൊല്ലം : രാജ്യത്തിന്റെ നിലനില്‍പ് ഭരണഘടനയെ അടിസ്ഥാനമാക്കിയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പടിഞ്ഞാറെകല്ലട പഞ്ചായത്തിലെ സമ്പൂര്‍ണ ഭരണഘടനസാക്ഷരത പ്രഖ്യാപനം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ വീട്ടിലും സൂക്ഷിക്കേണ്ട പുസ്തകമാണ് ഭരണഘടന എന്ന് അദ്ദേഹം പറഞ്ഞു. 

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്തിലെ സെനറ്റര്‍മാരെ ശാസ്താംകോട്ട ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അന്‍സര്‍ ഷാഫി ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് എല്‍. സുധ, സ്ഥിരംസമിതി അധ്യക്ഷരായ കെ.സുധീര്‍, ഉഷാലയം ശിവരാജന്‍, അംബികാകുമാരി, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

إرسال تعليق

0 تعليقات