banner

ക്ഷേമ പെൻഷൻ പട്ടികയിൽ കടന്നുകൂടിയ അനർഹരെ ഒഴിവാക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്തെ ക്ഷേമ പെൻഷൻകാരുടെ പട്ടികയിൽ നിരവധി അനർഹർ കടന്നുകൂടിയിട്ടുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യത്തിൽ പരിശോധന നടത്തി അനർഹരായവരെ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. 

60 ലക്ഷത്തോളം പേർക്കാണ് പ്രതിമാസം സംസ്ഥാനത്ത് 1600 രൂപ ക്ഷേമ പെൻഷൻ നൽകുന്നത്. അനർഹരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ ഇത് സംസ്ഥാനത്തിന് വലിയ ബാധ്യതയാകുമെന്നും മന്ത്രി പറഞ്ഞു
 

Post a Comment

0 Comments