banner

കൊല്ലം ബീച്ചിന്റെ ശ്രവണ സൗന്ദര്യം ഇനി ഓർമ്മ; അലോഷിയുടെ ഭൗതിക ശരീരം അവസാനമായി കാണാൻ എത്തിയത് നിരവധി പേർ

കൊല്ലം : തെരുവിൻ്റെ കോട്ടു കുപ്പായക്കാരൻ അലോഷിയുടെ വയലിന്‍ നാഥം ഇനി ഓർമ്മ. അലോഷി തന്റെ ജീവിതത്തിൻ്റെ സംഗീത കാലം ചെലവഴിച്ച കൊല്ലം ബീച്ചില്‍ പൊതു ദർശനത്തിന് വെച്ചു. കുരിപ്പുഴ സെമിത്തേരിയില്‍ ഇനി ആ ശരീരത്തിന് നിത്യനിദ്രയിലാഴാം.

അലോഷിയേറെ ഇഷ്ടപെട്ടിരുന്ന വേഷത്തിലായിരുന്നു. കോട്ടും സ്യൂട്ടും കറുത്ത ഷൂവും അലോഷിയെ അണിയിച്ചൊരുക്കിയാണ് കൊല്ലം ബീച്ചില്‍ എത്തിച്ചത്. അലോഷിയുമായി രക്തബന്ധമുള്ളവര്‍ ഒഴികെ ആ മനുഷ്യനെ സ്‌നേഹിച്ചിരുന്നവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഏവരും അപ്പോഴും പരതിയത് അലോഷിയുടെ പൊന്നോമന ആയിരുന്ന വയലിനെ ആയിരുന്നു. 

ആദര സൂചകമായി ചിലര്‍ യാത്രാ മൊഴിയേകി കവിത ചൊല്ലി. മാസാമാസം മക്കള്‍ അയക്കുന്ന 7000 രൂപയില്‍ ഒതുങില്ല അലോഷിയുടെ ചിലവ് വയലിന്‍ വായിക്കുമ്ബോള്‍ കിട്ടുന്ന പ്രതിഫലവും സ്പിരിറ്റില്‍ എരിഞ്ഞടങും. തങളോടൊപ്പം താമസിക്കാന്‍ വിളിച്ച മക്കളോട് ഐ കാണ്ട് ബി എ സ്ലേവ് ഫോര്‍ യു എന്നായിരുന്നു അലോഷി പറഞ്ഞത്.

മരിക്കും വരേയും തന്റെ സ്വാതന്ത്ര്യം പണയം വക്കാതെ കൊല്ലം ബീച്ചില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് സംഗീതം പകര്‍ന്ന് സംഗീതത്തിനു വേണ്ടി ജീവന്‍ നല്‍കിയ അലോഷി ജന ഹൃദയങളില്‍ ജീവിക്കും. അലോഷിയുടെ മരണം അറിയാത്തവര്‍ അപ്പോഴും തങളുടെ ജനകീയ തെരുവ് വയലിസ്റ്റിനെ തേടുന്നുണ്ടാവും.

Post a Comment

0 Comments