Latest Posts

ബൈക്ക് യാത്രികനെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് യുവാക്കൾ പിടിയിൽ

ഹരിപ്പാട് : ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിലെ രണ്ട് പ്രതികൾ പിടിയിൽ. മണ്ണാറശാല തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ് (36), കളരിക്കൽ വീട്ടിൽ സനൽകുമാർ (35) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 29 ന് രാവിലെ 11 ന് ഡി കെ എൻ എം എൽ പി സ്കൂളിന് സമീപത്ത് വച്ച് സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു തുലാം പറമ്പ് നടുവത്ത് കൊട്ടാരത്തിൽ പറമ്പിൽ സനലിനാണ് (37) വെട്ടേറ്റത്. 

കാറിൽ എത്തിയ സംഘം ബൈക്ക് തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ ആയിരുന്ന പ്രതികളെ മണ്ണാറശാല ഭാഗത്ത് നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇടത് കൈക്ക് ഗുരുതരമായി പരിക്കേറ്റ സനൽ, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിപ്പാട് എസ് എച്ച് ഒ വിഎസ് ശ്യാംകുമാർ, എസ് ഐ മാരായ എച്ച് ഗിരീഷ്, സവ്യ സാചി, എ എസ് ഐ നിസാമുദ്ദീൻ, എസ് സിപിഒ മഞ്ജു, സിപിഒ മാരായ നിഷാദ്, അരുൺ, ഇയാസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

0 Comments

Headline