banner

യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ച സംഭവം; ഭർത്താവ് റിമാൻഡിൽ

മലപ്പുറം : യുവതി ട്രെയ്നിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ റിമാന്‍ഡ് ചെയ്തു. വള്ളിക്കുന്ന് സ്വദേശിയായ കെ.കെ. ലിജിനയാണ് ഫെബ്രുവരി എട്ടിന് ട്രെയ്നിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. 

യുവതിയുടെ ആത്മഹത്യാകുറിപ്പിന്റെയും ബന്ധുക്കളുടെ പരാതിയുടെയും അടിസ്ഥാനത്തിൽ ഭര്‍ത്താവ് കെ.കെ. ഷാലുവിനെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. 

താനൂര്‍ ഡിവൈ.എസ്.പി മൂസയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments