banner

പ്രകോപനമുണ്ടാക്കിയത് പോലീസ്; സംഘർത്തിന് പിന്നിൽ ആസൂത്രിത തിരക്കഥയെന്ന് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെ കുറ്റപ്പെടുത്തി ലത്തീന്‍ അതിരൂപത. പ്രകോപനമുണ്ടാക്കിയത് പോലീസാണ്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരസമിതി കണ്‍വീനര്‍ മോണ്‍.യൂജിന്‍ പെരേര പറഞ്ഞൂ.

വിഴിഞ്ഞത്തെ സംഭവത്തിനു പിന്നില്‍ ആസൂത്രിത തിരക്കഥയുണ്ട്. സമരം പൊളിക്കാനുള്ള ബി.ജെ.പി-സിപിഎം കൂട്ടുകെട്ടില്‍ സംശയമുണ്ട്. സമരം പൊളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇന്നലെയുണ്ടായ സംഭവം. സമാധാനപരമായി സമരം ചെയ്തവരെ ചിലര്‍ പ്രകോപിപ്പിച്ചു. പോലീസ് ഇന്നലെ പിടികൂടിയ സെല്‍റ്റന് സംഘര്‍ഷവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച വിഴിഞ്ഞത്ത് അദാനി ഗ്രൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തടഞ്ഞതില്‍ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്, ബിഷപ്, അമ്പതോളം വൈദികര്‍, കണ്ടാലറിയാവുന്ന 200 ഓളം പേര്‍ എന്നിവരെ പ്രതിചേര്‍ത്ത് പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഒരു വിഭാഗം സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറി അതിക്രമം നടത്തിയത്. പ്രദേശത്ത് സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ ജില്ലാ കലക്ടറുടെയും പോലീസ് കമ്മീഷണറുടെയും ലത്തീന്‍ അതിരുപതയുടെയും നേതൃത്വത്തില്‍ രാത്രി അനുരഞ്ജന ചര്‍ച്ച നടന്നിരുന്നു.

Post a Comment

0 Comments