Latest Posts

വിവാഹാഭ്യർത്ഥന നിരസിച്ചു; ഗവേഷണ വിദ്യാർത്ഥി സ്വയം തീകൊളുത്തി പെൺകുട്ടിയെ കെട്ടിപ്പിടിച്ചു

മുംബൈ : വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ സ്വയം തീകൊളുത്തിയ ഗവേഷണ വിദ്യാർത്ഥി സഹപാഠിയായ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചു. സാരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെയാണ് (30) തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്.

90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, പൂജ സാൽവേയ്ക്ക് 50 ശതമാനത്തോളമാണ് പൊള്ളലേറ്റിരിക്കുന്നത്. ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. പർഭണി സ്വദേശിയാണ് മുണ്ടെ.

ഒരു പ്രൊഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ ഒപ്പമെത്തി. കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

0 Comments

Headline