കൊല്ലം : ഏറ്റവും ഗുണമേന്മയുള്ള വിദ്യാഭ്യാസം കേരളത്തിലേതെന്ന് മത്സ്യബന്ധന- കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍. കേരളപുരം സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷത്തിലധികം കുട്ടികള്‍ പുതിയതായി പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായത് മികവിന് തെളിവാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിലും ഇതേ മുന്നേറ്റമുണ്ട്- അദ്ദേഹം പറഞ്ഞു.
പി. സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി മേഴ്‌സികുട്ടിയമ്മ താക്കോല്‍ദാനം നിര്‍വഹിച്ചു. എന്‍. കെ. പ്രേമചന്ദ്രന്‍ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയല്‍, കുണ്ടറ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ബി. യശോദ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദേവദാസ്, ജില്ലാപഞ്ചായത്ത് അംഗം എന്‍. എസ്. പ്രസന്നകുമാര്‍, പി.ടി.എ പ്രസിഡന്റ് ടി. എസ്. മണിവര്‍ണന്‍, തീരദേശ വികസന കോര്‍പറേഷന്‍ എം.ഡി പി. ഐ. ഷെയ്ക്ക്പരീത്, പ്രഥമാധ്യാപിക ജെ. ശ്രീലത, വിവിധ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
0 Comments