banner

നിസാമിന് നൽകേണ്ടത് വധശിക്ഷ; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ

കൊച്ചി : 
സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. നിസാമിന്റെ ശിക്ഷ ജീവപര്യന്തമാക്കിയ നടപടിക്കെതിരെയാണ് അപ്പീൽ കൊടുക്കുക. നിസാമിന് വധശിക്ഷ നൽകണമെന്നാണ് സർക്കാരിന്റെ ആവശ്യം.

കേരളത്തിന്റെ സാമൂഹിക മനസാക്ഷിയെ ഒന്നാകെ ഞെട്ടിച്ച സംഭവമാണ് ചന്ദ്രബോസ് വധക്കേസ്. കേസിൽ വളരെ ശക്തമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചുവെങ്കിലും നിസാമിന് ജീവപര്യന്തമാണ് കോടതി ശിക്ഷയായി വിധിച്ചത്. പിന്നീട് നിസാമിന്റെ ജീവപര്യന്തം ശിക്ഷ സുപ്രിംകോടതി ശരി വയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ വീണ്ടും അപ്പീലുമായി സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

നിസാമിന് വധശിക്ഷ തന്നെ വേണം എങ്കിലേ അതൊരു മാതൃകാപരമായിട്ടുള്ള ശിക്ഷയാകു എന്നാണ് സംസ്ഥാന സർക്കാർ വാദിക്കാൻ പോകുന്നത്. പാവപ്പെട്ടവനും ധനാഢ്യനും എന്നുള്ള വ്യത്യാസം സമൂഹത്തിന് ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള അവകാശമായി മാറരുത് എന്നതടക്കമുള്ള കാര്യമായിരിക്കും സർക്കാർ സുപ്രിംകോടതിയിൽ അറിയിക്കുക.

Post a Comment

0 Comments