banner

നിയന്ത്രണം വിട്ട ലോറി കടയിലേക്ക് പാഞ്ഞുകയറി; ഒരാൾ മരിച്ചു

തൃശ്ശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ചെറുതുരുത്തി പോലീസ് സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. പള്ളം സ്വദേശി യൂസഫാണ് മരിച്ചത്. 

കടയ്ക്ക് സമീപത്ത് നിന്നിരുന്ന യൂസഫിന്റെ ദേഹത്തേക്കാണ് ലോറി പാഞ്ഞുകയറിയത്. മീൻ കച്ചവടക്കാരനാണ് യൂസഫ്. മുക്കത്ത് നിന്നും റബർ പാൽ മിശ്രിതം കയറ്റി കോട്ടയത്തെ കമ്പനിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.
 

Post a Comment

0 Comments