banner

ജില്ലയുടെ വികസനം കുരീപ്പുഴയേ രണ്ടാക്കുമോ ...??? കുരീപ്പുഴയിലെ ജനങ്ങൾ ആശങ്കയിൽ; ബൈപ്പാസ് വിഷയത്തിൽ നവംബർ 19 ശനിയാഴ്ച നാട്ടുകാർ ആലോചന യോഗം ചേരും, എല്ലാവർക്കും ക്ഷണം


അഞ്ചാലുംമൂട് : കൊല്ലം ബൈപാസ് ആറുവരി പാതയാകുന്നതോടെ കുരീപ്പുഴ രണ്ടായി വെട്ടിമുറിയ്ക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ. ബൈപാസിൽ നിലവിൽ നീരാവിൽ നിർമിച്ചിട്ടുള്ള അടിപ്പാതയല്ലാതെ കുരീപ്പുഴയിൽ പ്രത്യേക സിഗ്നൽ സംവിധാനമോ അടിപ്പാതയോ ഇല്ല. യാത്രാ ദുരിതത്തിന് അധികാരികൾ അടിയന്തിര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യോഗം ചേരാനാണ് നാട്ടുകാരുടെ തീരുമാനം.  

ഇതിനായി നവംബർ 19 ആയ നാളെ കുരീപ്പുഴ ചൂരവിള ജോസഫ് ഡവലപ്മെന്റ് ഫൗണ്ടേഷനിൽ വൈകിട്ട് അഞ്ചിന് ആലോചന യോഗം കൗൺസിലറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്തിട്ടുണ്ട്.

നാട്ടുകാർ ഉന്നയിക്കുന്ന ആശങ്ക...

ബൈപാസ് ആറുവരി പാതയാകുന്നതോടെ കടവൂർ മുതൽ കുരീപ്പുഴ വരെയുള്ള ഇരുവശത്തെയും യാത്രക്കാർക്ക് റോഡ് മറി കടക്കാൻ സമാന്തര റോഡിലൂടെ യാത്ര ചെയ്ത് കടവൂരിലെ മേൽപാലമോ നീരാവിൽ അടിപ്പാതയോ ഉപയോഗിക്കേണ്ടി വരും. 

നിലവിലെ എസ്റ്റിമേറ്റും രൂപരേഖയും പ്രകാരം കടവൂർ മേൽപാലം കഴിഞ്ഞാൽ പിന്നീട് റോഡ് മറികടക്കാൻ ഉപയോഗിക്കാവുന്ന പാതയായി ഉണ്ടാവുക നിലവിൽ നീരാവിൽ നിർമിച്ചിട്ടുള്ള അടിപ്പാതയാണ്. നിലവിലെ അടിപ്പാത ആറുവരി പാതയ്ക്ക് ഉതകും വിധം പുനർ നിർമിക്കും. അടിപ്പാതയിലേക്ക് എത്തിച്ചേരാൻ ഇരു വശങ്ങളിലും സമാന്തര റോഡും ഉണ്ടാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ബൈപാസ് യാഥാർഥ്യമായതോടെ ഏറ്റവും കൂടുതൽ അപകടം സംഭവിച്ചിട്ടുളള മേഖല കൂടിയാണ് കടവൂർ– കുരീപ്പുഴ ഭാഗം.  

നിലവിൽ റോഡിന് ഇരു വശത്തും സ്കൂളുകളും ആശുപത്രികളും ആരാധനാലയങ്ങളുമുണ്ട്. ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ കുരീപ്പുഴ പ്രദേശത്തെ ജനങ്ങൾക്ക് മറു വശത്തേക്ക് യാത്ര ചെയ്ത് എത്തണമെങ്കിൽ 3 കിലോ മീറ്റർ എങ്കിലും സഞ്ചരിക്കേണ്ടി വരുമെന്നാണ് ആശങ്ക.

Post a Comment

0 Comments