കൊല്ലം : വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങളുമായി പോയ ട്രെയിലർ ചവറ പാലത്തിൽ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ വിമാനം പാലം കടന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വ്യക്തി ലേലത്തിപ്പിടിച്ച വിമാനത്തിൻ്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണിത്. വൻ ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾ നട്ടംത്തിരിഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം ബൈപ്പാസിലെ കുരീപ്പുഴയിൽ ട്രെയിലർ പാർക്ക് ചെയ്ത കാഴ്ച കൗതുകം സൃഷ്ടിച്ചിരുന്നു. നിലവിൽ ട്രെയിലർ പിടിച്ചിട്ടിരിക്കുകയാണ്.
മുപ്പത് വർഷം പഴക്കമുള്ള എയർ ബസ് എ 320 കലാവധി കഴിഞ്ഞതിനാൽ 2018 ൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങർ യൂണിറ്റിന് സമീപത്തെ മൂലയിൽ ഒതുക്കിയിട്ടിരുന്നു.നാല് വർഷത്തോളം എൻജിനിയറിംഗ് വിദ്യാർത്ഥികളുടെ പഠനത്തിനായി ഉപയോഗിച്ച് വരികയായിരുന്ന ഈ വിമാനം. ഇനിയും ഉപയോഗിക്കാനാകില്ല എന്ന് കണ്ടതോടെ പൊളിച്ചു വില്പന നടത്താൻ എ ഐ എൻജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടർന്ന് നടന്ന ലേലത്തിൽ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദർ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം സ്വന്തമാക്കുകയായിരുന്നു. വിമാനം പൊളിച്ച് നാല് ട്രെയിലറുകളിലായാണ് യാത്ര.
അതേ സമയം, ലോറിയിൽ കൊണ്ടുവന്ന വിമാനത്തിന്റെ ചിറക് കെഎസ്ആർടിസി ബസിലിടിച്ചു. ബാലരാമപുരം ജംങ്ഷന് സമീപത്ത് ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം കെഎസ്ആർടിസി ഡ്രൈവർ ഉൾപ്പെടെ അഞ്ചിലേറെ യാത്രക്കാരേ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
0 Comments