• കെ.എസ്.ആര്‍.ടി.സി. ബോട്ട് ജെട്ടിക്ക് സമീപം നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടനുബന്ധിച്ച മാസ് ഡ്രില്‍
കൊല്ലം : എട്ടാമത് പ്രസിഡന്റ്സ് ട്രോഫി ജലമേളയ്ക്കും ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് അവസാന മത്സരങ്ങള്‍ക്കും അഷ്ടമുടികായലില്‍ നിറപ്പകിട്ടോടെ അരങ്ങേറി. ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ചരിത്ര പ്രാധാന്യമുള്ള ഏറ്റവും വലിയ ജലമേളയാണ് പ്രസിഡന്റ്സ് ട്രോഫി വള്ളംകളി.
• പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി കെ.എസ്.ആര്‍.ടി.സി. ബോട്ട് ജെട്ടിക്ക് സമീപം മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതും വള്ളംകളിയിലാണ്. മത്സരങ്ങളുടെ വലിയ ശൃംഖല കൂടിയാണിത്. 100ലധികം ആളുകള്‍ ഉള്‍പ്പെടുന്നതാണ് ഓരോ ടീമും. മത നിരപേക്ഷതയുടെ വലിയ മാതൃകയാണ് ഇവിടെ കാണാനാകുക. ഒരേമനസോടെ താളത്തിനൊത്ത് ആവേശത്തോടെ നടക്കുന്ന മത്സരം ജനജീവിതത്തിന്റെ ഏടുകളുമായി ബന്ധപ്പെട്ടരിക്കുന്നു.
ജലമേളയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സി. ബി. എല്‍ ആവിഷ്‌കരിച്ചത്. വരുംവര്‍ഷങ്ങളില്‍ സി. ബി. എല്ലിന്റെ വലിയ വേദിയായി കൊല്ലം ജില്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.
• പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി വിജയികള്‍ക്കുള്ള ട്രോഫികള്‍ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ പരിശോധിക്കുന്നു
മേയര്‍ പ്രസന്നാ ഏണസ്റ്റ് പതാക ഉയര്‍ത്തി. മാസ്സ് ഡ്രില്‍ ഫ്‌ളാഗ് ഓഫ് എന്‍. കെ. പ്രേമചന്ദ്രന്‍ എം. പി നിര്‍വഹിച്ചു. എം. മുകേഷ് എം. എല്‍. എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍, എം. നൗഷാദ് എം. എല്‍. എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments