banner

സില്‍വര്‍ ലൈന്‍ പദ്ധതി കേരളം ഉപേക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റർ

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ. കേന്ദ്ര അനുമതി ലഭിച്ചാല്‍ ഉടന്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അന്‍പത് വര്‍ഷത്തിന് ശേഷമുള്ള വളര്‍ച്ചയാണ് സില്‍വര്‍ ലൈനിലൂടെ കേരളത്തിനുണ്ടാകുക. പദ്ധതി നടപ്പാക്കുമെന്നതില്‍ ഇടതുപക്ഷത്തിന് സംശയമില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന. പദ്ധതി ആഘാത പഠനത്തിന് നിയോഗിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചെന്നും പദ്ധതി തത്ക്കാലം വേണ്ടെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയെന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

സാമൂഹിക ആഘാത പഠനം നടക്കുന്ന ഏജന്‍സിയുടെ കാലാവധി പുതുക്കില്ല. 11 ജില്ലകളിലായി ഭൂമി ഏറ്റെടുക്കലിന് വേണ്ടി നിയോഗിച്ച 200ലധികം ഉദ്യോഗസ്ഥരെ തിരികെ വിളിക്കുമെന്നും പ്രചരിച്ചതോടെയാണ് എം വി ഗോവിന്ദന്റെ പ്രതികരണം.

Post a Comment

0 Comments