banner

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡാക്രമണത്തിൽ പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഷഫാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്

ശനിയാഴ്ച ഷഫാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്തുകയറിയ ഷാനവാസ് ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഫാനയെ ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഷഫാനയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുന്നതിനിടെയാണ് ഷാനവാസിനും പരുക്കേറ്റത്.

Post a Comment

0 Comments