ഒരു വര്‍ഷം മുമ്പ് മകനെ സ്‌കൂളില്‍ വിടാന്‍ പോയതാണ് യുവതി. തുടര്‍ന്ന് യുവതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പൊലീസിന്റെ അന്വേഷണം തെറ്റിക്കാന്‍ കത്തെഴുതി വെച്ചായിരുന്നു യുവതി പോയത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടത്തിയത്.
യുവതിയുടെ ഫോണ്‍ നമ്പര്‍ അന്വേഷണത്തിനിടെ പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചെങ്കിലും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസ് യുവതിയെ പിടികൂടുകയും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് സ്വന്തം ഇഷ്ട പ്രകാരം പോകാന്‍ കോടതി അനുവദിച്ചു.
0 Comments