Latest Posts

കൊല്ലത്ത് മൊബൈൽ ഫോൺ സൗഹൃദത്തിലൂടെ ഭീഷണിപ്പെടുത്തി പീഡനം; യുവാവ് അറസ്റ്റിൽ


കൊല്ലം : മധ്യവയസ്കയെ പീഡിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. ഏരൂർ ആയിരനല്ലൂർ മണിയാർ ആർ പി എൽ ബ്ലോക്ക് അഞ്ചിൽ താമസിക്കുന്ന മണികണ്ഠനാണ് (31) ഏരൂർ പോലീസിൻ്റെ പിടിയിലായത്.

മൊബൈൽ ഫോണിലൂടെ സൗഹൃദമുണ്ടാക്കിയ ശേഷം മധ്യവയസ്കയുടെ നഗ്നചിത്രങ്ങളും മറ്റും കൈക്കലാക്കിയ ഇയാൾ  ഭീഷണിപ്പെടുത്തി മധ്യവയസ്കയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 

വീട്ടമ്മയായ സ്ത്രീയുമായി മൊബൈൽ ഫോൺ വഴി സൗഹൃദം സ്ഥാപിച്ച ഇയാൾ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും നഗ്നചിത്രങ്ങൾ കൈക്കലാക്കുകയായിരുന്നെത്ര. പിന്നീട് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭർത്താവിന് അയച്ചുകൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയുള്ള ഉപദ്രവം തുടർന്നപ്പോൾ വീട്ടമ്മ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഏരൂർ ഇൻസ്പെക്ടർ എം. ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

Headline